covid-

കുവൈറ്റ് :കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റിൽ165 ഇന്ത്യക്കാർ ഉൾപ്പെടെ 692 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23267 ആയി. ഇതിൽ 7395 പേർ ഇന്ത്യക്കാരാണ്.

ഇന്ന് 3 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി. . പുതിയ രോഗികളിൽ 197 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 86 പേർക്കും അഹമ്മദിയിൽ നിന്നുള്ള 191 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 146 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.