വക്കം: ഭക്ഷ്യ സുരക്ഷ കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ വിവരശേഖരണത്തിന് രജിസ്ട്രേഷൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തി. www.aims.kerala.gov.in/subhikshakeralam എന്ന സൈറ്റിൽ രജിസ്ട്രേഷർ ചെയ്യണമെന്ന് വക്കം കൃഷി ഭവനിൽ നിന്നറിയിച്ചു. ഇതിൽ രജിസ്ട്രേഷൻ ചെയ്യുന്നവരുടെ സ്ഥലങ്ങൾ കൃഷി ഭവൻ ഉദ്യേഗസ്ഥർ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇതിൻമേൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്ന് കൃഷി ഓഫീസർ അനുചിത്ര അറിയിച്ചു.