തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കായി 173.49കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 180 വില്ലേജ് ഓഫീസുകളുടെ പുനർനിർമാണവും 41 വില്ലേജ് ഓഫീസുകളുടെ പുനരുദ്ധാരണവുമാണ് ഇതിലൂടെ നടപ്പാക്കുക. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്.
വില്ലേജോഫീസുകൾക്ക് പുറമേ സിവിൽ സ്റ്റേഷനുകൾ, റവന്യൂ ഡിവിഷൻ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ തുടങ്ങി 41 വിവിധ റവന്യൂ ഓഫീസുകളും റസ്ക്യൂ ഷെൽട്ടറുകളും പുനരുദ്ധരിക്കും.