നാഗർകോവിൽ:കന്യാകുമാരി ജില്ലയിൽ 5പേർക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 60 ആയി. മുംബയിൽ നിന്നുവന്ന തോവാള സ്വദേശികളായ 45 വയസുകാരൻ, 38 വയസുകാരി,17 വയസുകാരി എന്നിങ്ങനെ ഒരേ കുടുംബത്തിലെ മൂന്നുപേർക്കും മുംബയിൽ നിന്നുള്ള തിക്കിലാൻവിള സ്വദേശിനിയായ 21 വയസുകാരിക്കുമാണ് രോഗം. ചെന്നൈയിൽ നിന്ന് കൂടംകുളത്തെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ 63 വയസുകാരൻ 24 ന് തലകറങ്ങി വീണ് മരിച്ചു. സ്രവ സാംപിൾ പരിശോധന നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവ്.