കിളിമാനൂർ : മുടി വെട്ടിക്കാൻ പോയ ഗൃഹനാഥൻ ബാർബർ ഷോപ്പിന് മുന്നിൽ കുഴഞ്ഞു വീണ് മരിച്ചു.കിളിമാനൂർ പൊലിസ് സ്റ്റേഷന് സമീപം ഊമൺപള്ളിക്കര പുലിപ്പാറ ശ്രീശൈലത്തിൽ ജയരാജൻ (58) ആണ് മരിച്ചത്.ഇന്നലെ രാവിലെ ബന്ധുവിന്റെ ആട്ടോയിൽ കിളിമാനൂർ കെ .എസ് .ആർ .ടി .സി ഡിപ്പോക്ക് സമീപത്തുള്ള ബാർബർ ഷോപ്പിൽ എത്തിയതാണ് ജയരാജൻ .ബാർബർ ഷോപ്പ് തുറക്കാത്തതിനെ തുടർന്ന് ജയരാജനെ അവിടെയാക്കിയ ശേഷം ആട്ടോ മടങ്ങി .മറ്റൊരു ഷോപ്പിലേക്ക് പോയ ജയരാജൻ കുറച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.ഭാര്യ തുളസി. മക്കൾ- ശ്രുതി,സുജിത്ത്.മരുമകൻ അനന്ത വിഷ്ണു.