നെടുമങ്ങാട് :നഗരസഭ ഓഫീസിനു മുന്നിൽ കോൺഗ്രസ് റിലേ സമരത്തിൽ പങ്കെടുക്കവെ,വനിതാ കൗൺസിലറെ അപായപ്പെടുത്താൻ ശ്രമിച്ച കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,മണ്ഡലം പ്രസിഡന്റ് കെ.ജെ.ബിനു,നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ടി.അർജുനൻ എന്നിവർ ആവശ്യപ്പെട്ടു.കൗൺസിലറും മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ എൻ.ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.