വെള്ളറട: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ജനതാദൾ എസ് പാറശാല നിയയോജകമണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ കൽക്കരിപ്പാടങ്ങൾ സ്വകാര്യ വത്കരിക്കുന്ന നടപടിക്കെതിരെയും നിയോജക മണ്ഡലം കമ്മിറ്റിയോഗം പ്രതിക്ഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ദാനത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജനതാദൾ എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. പാറശാല മധു അഡ്വ: റ്റൈറ്റസ്,​ വടകര സൈമൻ,​ പാലയ്യൻ,​ കുമാർ തുടങ്ങിയവർ പങ്കെടുത്തു.