പൂവാർ: കാഞ്ഞിരംകുളം സിദ്ധ ആയുർവേദ ആശുപത്രിയ്ക്കും, നെല്ലിക്കാക്കുഴി യു.പി.എസ്സിനും കെട്ടിടം നിർമ്മിക്കാൻ എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപാ വീതം അനുവദിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിദ്ധ ആയുർവേദ ആശുപത്രിക്ക് ഇതോടെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു. നെല്ലിക്കാക്കുഴി യു.പി.എസ്സിന് പുതുതായി അഞ്ച് ക്ലാസ് മുറികളാണ് നിർമ്മിക്കുന്നത്. രണ്ട് പദ്ധതികൾക്കുമുള്ള 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു.