കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ഇൻഫ്രാ റെഡ്‌ തെർമ്മോമീറ്ററുകൾ നൽകി.ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ മെഡിക്കൽ ഓഫീസർ ഡോ.വിനോജിന് തെർമ്മോമീറ്ററുകൾ കൈമാറി.ഭാരവാഹികളായ ,പ്രഭു,നിഖിൽ,അലക്സ്,ബിനു,വിപിൻ,സതി അജിത്ത്,ലിജോബിനു എന്നിവർ പങ്കെടുത്തു.ഭാവന ഗ്രന്ഥശാലയുടെ അഭ്യർത്ഥനയെ തുടർന്ന് ഡോ.ശശി തരൂർ എം.പി ഇടപെടലിനെ തുടർന്ന് എ.ഐ.പി.സി കേരള ഘടകം സെക്രട്ടറി സുധീർ മോഹനാണ് തെർമ്മോമീറ്ററുകൾ ഭാവന ലഭ്യമാക്കിയത്.