നെയ്യാറ്റിൻകര: അന്യസംസ്ഥാനത്തു നിന്നു കാൽനടയായി എത്തിയ അമ്മയും മകനും എന്ന് തോന്നിക്കുന്ന രണ്ടു പേരെ പിടികൂടി ക്വാറൻന്റൈനിലാക്കി.ഇന്നലെ രാവിലെ നെയ്യാറ്റിൻകര കെ.എസ്.ആർ.ടി സി ടിപ്പോയിൽ നിന്നുമാണ് ഇവർ പിടിയിലായത്. തമിഴ്നാട് സേലം സ്വദേശികളായ 63 വയസു വരുന്ന സ്ത്രീയും 33 വയസുള്ള പുരുഷനെയുമാണ് പിടികൂടിയത്. സേ ലത്തുനിന്ന് ആട്ടോയിൽ അതിർത്തിക്കടുത്ത് എത്തുകയും അവിടെ നിന്നു കാൽനടയായി പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് പാറശാലയ്ക്കു സമീപമുള്ള കൊറ്റാ മ ത്തെത്തി. കെ.എസ്.ആർ ടി സി ബസിൽ കയറി ആലുംമൂട്ടിൽ ഇറങ്ങിയ ശേഷം നെയ്യാറ്റിൻകര ഡിപ്പോയിൽ എത്തുകയായിരുന്നു. സംശയം തേന്നിയ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിൽ നിന്നു എത്തിയതാണെന്ന് അവർ പറഞ്ഞു. തുടർന്ന് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ച് ആംബുലൻസിൽ തിരുവനന്തപുരത്തെ ക്വാറന്റൈൻ സെന്ററിൽ അയക്കുകയുംചെയ്തു. ഇതിൽ ഒരാൾ ക്ഷീണിതനായി കണ്ടതിനാൽ രോഗലക്ഷണമായിരിക്കാമെന്നതിനാൽ ഇവർ സഞ്ചരിച്ച പാറശാല ഡിപ്പോയിലെ കെ.എസ് ആർ ടി സി ബസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി. ഇവരുടെ പരിശോധനാ ഫലം പുറത്തു വരുന്നതുവരെ വാഹനത്തിന്റെ ഡ്രൈവറോടും, കൺട്രാക്ടറോടും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു .