mustard

കഠിനമായ മുടികൊഴിച്ചിൽ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സന്തോഷവാർത്ത. ഈ സൗന്ദര്യ പ്രശ്‌നത്തെ ചികിത്സിക്കുന്നതിനുള്ള രഹസ്യ കൂട്ട് കടുകെണ്ണയിലുണ്ട്. മുടി വളരുന്നതിന് കടുക് എണ്ണയുടെ അത്ഭുതകരമായ ഗുണങ്ങൾ നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മുടി സംരക്ഷണത്തിന് കടുകെണ്ണ ഇന്നും മുൻപന്തിയിൽ നിൽക്കുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡുകളും മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയതിനാൽ കടുകെണ്ണ നിങ്ങളുടെ മുടി കൊഴിച്ചിൽ , മുടി വരൾച്ച, തലയോട്ടിയിലെ മറ്റ് പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നു. വേഗത്തിൽ മുടി വളരുന്നതിന് കടുക് എണ്ണ ഉപയോഗിക്കുന്നതിനുള്ള ചില എളുപ്പവഴികൾ ഇവിടെ വായിക്കാം. മുടിക്ക് കടുകെണ്ണ നൽകുന്ന ഗുണങ്ങൾ കടുകെണ്ണ നിങ്ങളുടെ തലയോട്ടിക്കും മുടിക്കും ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് കടുകെണ്ണ. കൂടാതെ, ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നിങ്ങളുടെ തലയോട്ടിയിലെ കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കും, അങ്ങനെ ഇത് മുടി കൊഴിച്ചിലും തടയുന്നു. മുടിക്ക് കടുകെണ്ണ നൽകുന്ന ഗുണങ്ങൾ കടുകെണ്ണയിലെ വിറ്റാമിൻ ഇ നിങ്ങളുടെ മുടിയിഴകളെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുകയും കേടുപാടുകൾ മൂലം പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

മുടി കൊഴിയുന്നതിന് കാരണമാകുന്ന തലയോട്ടിയിലെ അണുബാധയെ ചെറുക്കുന്ന നിരവധി ആന്റി മൈക്രോബിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കടുക് എണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും പുതിയ മുടികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുടിയുടെ വളർച്ചയ്ക്ക് കടുക് എണ്ണ ഉപയോഗിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചില ഹെയർ മാസ്‌കുകൾ ഇതാ. കടുക് എണ്ണ, മുട്ട, തൈര്,

കടുക് എണ്ണ തൈരിൽ ചേർത്ത് ഉപയോഗിക്കുന്നത് മുടിയെ മൃദുവാക്കുന്നു. കടുകെണ്ണ തലയോട്ടിയിൽ സുപ്രധാന പോഷകങ്ങൾ നൽകുമ്പോൾ, തൈര് ചേർക്കുന്നത് കോശങ്ങളെ ശുദ്ധീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടി വീണ്ടും കിളിർക്കുന്നതിന് സഹായിക്കുന്നു.

എങ്ങനെ തയാറാക്കാം

ഒരു ടീസ്പൂൺ കടുക് എണ്ണ, ഒരു മുട്ട, 2 ടീസ്പൂൺ തൈര് എന്നിവയാണ് ആവശ്യം. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തി ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടുക. നിങ്ങളുടെ തല ഒരു കോട്ടൺ തുണി ഉപയോഗിച്ച് മൂടുക. 30 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മാസ്‌ക് ആഴ്ചയിൽ 1 - 2 തവണ ഉപയോഗിക്കണം. കടുകെണ്ണ, കട്ടൻ ചായ, കടുക് എണ്ണ കട്ടൻ ചായ എന്നിവ ഉപയോഗിച്ചുള്ള ഈ മാസ്‌ക് താരനെ ചികിത്സിക്കാൻ സഹായിക്കും. കടുക് എണ്ണയിലെ ആന്റി ഫംഗസ് ഗുണങ്ങൾ നിങ്ങളുടെ തലയോട്ടിയിലെ യീസ്റ്റ് അണുബാധകൾ ഇല്ലാതാക്കും. കട്ടന്‍ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിക്ക് ഉത്തേജനം നൽകുകയും മുടി വീണ്ടും വളർത്തുകയും ചെയ്യും.

എങ്ങനെ തയാറാക്കാം

1 ടീസ്പൂൺ കടുക് എണ്ണ, 1 ടീസ്പൂൺ തേൻ, 1 ടീസ്പൂൺ ബദാം ഓയിൽ, കുറച്ച് റോസ്‌മേരി ഓയിൽ , 1 മുട്ടയുടെ മഞ്ഞക്കരു, 100 മില്ലി കട്ടൻ ചായ എന്നിവയാണ് ഈ മാസ്‌കിന് ആവശ്യം. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും ഒരുമിച്ച് കലർത്തുക. നിങ്ങളുടെ തലമുടി ചെറുതായി നനച്ച് ഈ മിശ്രിതം ഒരു ഹെയർ മാസ്‌കായി ഉപയോഗിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മാസത്തിൽ രണ്ടു തവണ ഈ മാസ്‌ക് ഉപയോഗിക്കാം.

കടുക് എണ്ണയും വെളിച്ചെണ്ണയും

മുടിക്ക് കടുക് എണ്ണയും വെളിച്ചെണ്ണയും കൂടിച്ചേരുമ്പോൾ ഗുണങ്ങൾ ഇരട്ടിക്കുന്നു. കടുക് എണ്ണ മുടിയുടെ കേടുപാടുകൾ തീർക്കുമ്പോൾ, വെളിച്ചെണ്ണ നിങ്ങളുടെ തലയോട്ടി തണുപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇവ മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ വരൾച്ചയും കേടുപാടുകളും പരിഹരിക്കുകയും മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുകയും ചെയ്യുന്നു.

എങ്ങനെ തയാറാക്കാം

2 ടീസ്പൂണ്‍ വെളിച്ചെണ്ണ, 2 ടീസ്പൂണ്‍ കടുക് എണ്ണ എന്നിവയാണ് ആവശ്യം. രണ്ട് എണ്ണകളും ഒരുമിച്ച് ഒരു പാത്രത്തിൽ കലർത്തി ചെറുതായി ചൂടാക്കുക. ഇത് നിങ്ങളുടെ തലയിൽ നേരിട്ട് പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിയെ പോഷിപ്പിക്കാൻ സഹായിക്കുന്നു.