മലയിൻകീഴ് :എൽ.ഡി.എഫ് സർക്കാരിന്റെ ഭരണം ജനദ്രോഹമാണെന്ന് ആരോപിച്ച് കോൺഗ്രസി ഊരുട്ടമ്പലത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു.ഊരൂട്ടമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഊരൂട്ടമ്പലം ശ്രീകുമാർ പ്രതിഷേധ സമരത്തിൽ അദ്ധ്യക്ഷത വഹിച്ചു.പെരുമള്ളൂർ സുധാകരൻ നായർ,കൂവളശ്ശേരി പ്രഭാകരൻ,വെളിയംകോട് ബി.ജോർജ്ജ്,റസൽപുരം അലക്സ്,ആര്യശാലക്കോണം ലോറൻസ്,വെളിയംകോട് ശ്യാംലാൽ,കോട്ടമുകൽ ശ്രീകുമാർ,പത്മകുമാർ,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.