തിരുവനന്തപുരം: ഇന്നലെ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 1003 ആയി. ഈ മാസം 7ന് പൂജ്യത്തിലായിരുന്ന കൊവിഡ് ഗ്രാഫ് അടുത്ത 20 ദിവസം കൊണ്ടാണ് ആയിരം കടന്നത്.
കാസർകോട്-10, പാലക്കാട്- 8, ആലപ്പുഴ-7, കൊല്ലം-4, പത്തനംതിട്ട, വയനാട് - 3വീതം, എറണാകുളം, കോഴിക്കോട്- 2 വീതം, കണ്ണൂർ-1 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇവരിൽ 9 പേർ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തർ-1, യു.കെ.-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വന്നതാണ്. (മഹാരാഷ്ട്ര-16, തമിഴ്നാട്-5, ഡൽഹി-3, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തർ പ്രദേശ്, കർണാടക- ഒന്നു വീതം). കൊല്ലം ജില്ലയിലെ 2 പേർക്കും പാലക്കാട് ജില്ലയിലെ ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
അതേസമയം 10 പേരുടെ ഫലം നെഗറ്റീവായി. ഇതുവരെ രോഗമുക്തി നേടിയവർ: 542.
പുതിയ ഹോട്ട്സ്പോട്ടുകൾ 13
പാലക്കാട്: ചിറ്റൂർതത്തമംഗലം, പൊൽപ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊർണൂർ മുൻസിപ്പാലിറ്റി, പരുതൂർ, കുഴൽമന്ദം, വിളയൂർ, പെരുങ്ങോട്ടുകുറിശി, തരൂർ തിരുവനന്തപുരം: കുളത്തൂർ, നാവായിക്കുള്ളം, നെല്ലനാട്. ആകെ 81