ബാലരാമപുരം: കൊവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് സൗജന്യ റേഷനും പലിശരഹിത വായ്പയും നൽകണമെന്ന് കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ ബാലരാമപുരം മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഒഡേഷ സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ ഭാരവാഹികളായ പയറ്റുവിള ശശി,​ വിശ്വനാഥൻ,​ ശോഭന,​ ബാലരാമപുരം ജോയി തുടങ്ങിയവർ സംസാരിച്ചു.