ബാലരാമപുരം: കൈ തൊടാതെ കൈകഴുകാവുന്ന നോൺ കോൺടാക്ട് കിയോസ്ക് നിർമ്മിച്ച് ശ്രീജിത്ത് വീണ്ടും താരമാകുന്നു. നേരത്തെ കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഹാൻഡ് വാഷും സാനിറ്റൈസർ കിയോസ്കും ബാലരാമപുരം സി.എച്ച്.സിക്ക് അന്തിയൂർ സ്വദേശി അമ്പിലിയോട്ടു മേലെ പുത്തൻവീട്ടിൽ ശ്രീജിത്ത് കൈമാറിയിരുന്നു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ കണ്ടുപിടിത്തത്തിന് തുടക്കമിട്ടത്.ശാന്തിവിള താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച കിയോസ്ക് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.മിനി,​ ഡോ.അലക്സ്,​ ഹെഡ് നഴ്സ് വത്സല,​ കോൺഗ്രസ് വെള്ളായണി മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയൻ,​ ശാന്തിവിള ദിവാകരൻ നായർ,​ സജു,​ രാമൻ നായർ,​ ഹാജ,​ സമ്പത്ത് എന്നിവർ സംബന്ധിച്ചു.