sslc

തിരുവനന്തപുരം: കനത്ത ജാഗ്രതയിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടരുന്നു.

ഇന്നലെ രാവിലെ നടന്ന പ്ലസ് വൺ പരീക്ഷയിൽ 1,66,​143 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1,​63,​886 പേരാണെത്തിയത്. 2257 പേർ പരീക്ഷയെഴുതിയില്ല. 1,​76,​065 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയെഴുതി. 2201 പേർ എത്തിയില്ല. പ്ലസ് വണ്ണിൽ 98.64 ശതമാനവും പ്ലസ് ടുവിൽ 98.77 ശതമാനവുമാണ് ഹാജർ.

വി.എച്ച്.എസ്.സി ഒന്നാം വർഷത്തിൽ 98.26 ശതമാനവും രണ്ടാം വർഷത്തിൽ 99.42 ശതമാനവും പരീക്ഷയ്ക്കെത്തി. ഉച്ചയ്ക്ക് നടന്ന എസ്.എസ്.എൽ.സി പരീക്ഷ 4,22,​094 പേരാണ് എഴുതിയത്. 4,22,​450 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 356 പേർ പരീക്ഷയെഴുതിയില്ല. ഹാജർ 99.92 ശതമാനം.ഇന്ന് കെമിസ്ട്രി പരീക്ഷയോടെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കും.

30 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. കനത്ത മുൻകരുതലുകളോടെയാണ് ഇന്നലെയും പരീക്ഷകൾ നടന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഹോട്ട് സ്പോട്ട് മേഖലയിൽ നിന്നുള്ളവർക്കും പ്രത്യേക ഇരിപ്പിടങ്ങൾ നൽകി.