തിരുവനന്തപുരം: സൂര്യ ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും സജീവ ഫിലിം സൊസൈറ്റി പ്രവർത്തകനും സംസ്ഥാന സഹകരണ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായ ഹോളി എയ്ഞ്ചൽസ് കോൺവെന്റ് റോഡ് (സി.ആർ.എ)76ൽ കെ.എസ് പ്രസന്നകുമാർ (69) നിര്യാതനായി. ന്യുമോണിയോ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അര നൂറ്റാണ്ടായി തലസ്ഥാന നഗരിയിലെ സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായിരുന്ന പ്രസന്നകുമാർ, സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ തുടക്കക്കാരനും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിയുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ: റഗീത (റിട്ട. മാനേജർ, സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: ബാലു (ഇംഗ്ലണ്ട്), അനു. മരുമകൻ: പ്രസൂൺ (പോളണ്ട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തി കവാടത്തിൽ.