ബാലരാമപുരം: സ്വയം പര്യാപ്തത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പള്ളിച്ചൽ പഞ്ചായത്ത് തല ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്.മാവ്,​ പ്ലാവ്,​ പേര,​ പപ്പായ,​ റംബൂട്ടാൻ,​ മുരിങ്ങ,​ കുടം പുളി,​ സപ്പോട്ട തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് വീടുകളിൽ നട്ടുപിടിപ്പിക്കുന്നത്.നരുവാമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ,​ഭൂവിനിയോഗ ബോർഡ് കമ്മീഷണർ എ.നിസാമുദ്ദീൻ,​വാർഡ് മെമ്പർമാരായ വിശ്വംഭരൻ,​വത്സലകുമാരി,​എ.ഡി.സി മെമ്പർമാരായ ജഗദീശൻ,​ സർവ്വോത്തമൻ നായർ,​കൃഷി ഓഫീസർ രമേഷ് കുമാർ എന്നിവർ സംബന്ധിച്ചു.