covid-test

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി പ്രതിദിനം മൂവായിരം കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു.

സംസ്ഥാനം പരിശോധനകളുടെ കാര്യത്തിൽ 26-ാം സ്ഥാനത്താണെന്നും., ശരിയായ കണക്കുകൾ പുറത്തു വരുന്നില്ലെന്നുമുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണം ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലും ഉയർന്നു. തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം .ആദ്യ ഘട്ടത്തിൽ ടെസ്റ്റ് കിറ്റ് ആവശ്യത്തിന് കിട്ടിയിരുന്നില്ലെന്നും, ഇനിയുള്ള ദിവസങ്ങളിൽ മൂവായിരം വീതം ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ നടത്തും..