മലയിൻകീഴ് :വിളവൂർക്കൽ പഞ്ചായത്തിലുൾപ്പെട്ട പാവച്ചക്കുഴിൽ സ്വകാര്യ മൊബൈൽ കമ്പനി ടവർ സ്ഥാപിയ്ക്കാനുള്ള നീക്കം പാവച്ചക്കുഴിയിലെ സർവകക്ഷികൂട്ടായ്മ തടഞ്ഞു.പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ച് വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് നൽകിയ അനുമതിക്കെതിരെ തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ടവർ നിർമ്മാണം സ്റ്റേ ചെയ്തു.ജനകീയ കൂട്ടായ്മയുടെ വിജയമാണിതെന്നും തുടർന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും സർവകക്ഷി കൂട്ടായ്മ ചെയർമാൻ സി.ശ്രീകുമാർ,കൺവീനർ ജി.ശശി,ഡി.ജോണി എന്നിവര്‍ അറിയിച്ചു.