തിരുവനന്തപുരം: വിദ്യാർത്ഥികളെ വിഷമിപ്പിക്കാത്ത ചോദ്യങ്ങളോടെയായിരുന്നു പ്ലസ് ടു പരീക്ഷയുടെ ആദ്യദിനം. ബയോളജി പരീക്ഷയിൽ ഭൂരിഭാഗം ചോദ്യങ്ങളും സിലബസിനുള്ളിൽ നിന്നുതന്നെയായതിനാൽ വിദ്യാർത്ഥികൾക്ക് എളുപ്പമായി. സുവോളജിയിലെയും ബോട്ടണിയിലെയും ചോദ്യങ്ങളിൽ കൂടുതലും റിവിഷനിലും മോഡൽ പരീക്ഷകളിലും പരിചയിച്ചതായിരുന്നെന്ന് വിദ്യാർത്ഥിനിയായ ജെസ്‌ലിൻ വി. ജോയ് പറഞ്ഞു. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിക്കുന്ന ചോദ്യങ്ങളാണ് വന്നത്. ബോട്ടണിയെ അപേക്ഷിച്ച് സുവോളജി അൽപം കൂടി എളുപ്പമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

 ചോദ്യങ്ങൾക്ക് ചോയ്സ് ഉള്ളതിനാൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമറയില്ലെങ്കിലും കുട്ടികൾക്ക് മുഴുവൻ മാർക്കും വാങ്ങാൻ കഴിയും. ആവർത്തിച്ച് പഠിപ്പിച്ച പാഠഭാഗത്തുനിന്നാണ് മുഴുവൻ ചോദ്യങ്ങളും വന്നത്.

- പ്രേംകുമാർ.പി

(സുവോളജി അദ്ധ്യാപകൻ, എം.വി.എച്ച്.എസ്.എസ് തുണ്ടത്തിൽ, കാര്യവട്ടം)