തിരുവനന്തപുരം: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 32 കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രവർത്തകർ ധർണ നടത്തി. ' ഓപ്പറേഷൻ അനന്ത ' പദ്ധതി പുനഃസ്ഥാപിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, കരമന ജയൻ, ജെ.ആർ. പദ്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശ്, ശ്രീവരാഹം വിജയൻ, കരമന അജിത്, എം.ആർ. ഗോപൻ, പി. അശോക് കുമാർ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.