നെടുമങ്ങാട്: അരുവിക്കര പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സർക്കാരിന്റെ 4ാം വാർഷികം കരിദിനമായി ആചരിച്ചു. ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വെള്ളൂർക്കോണം അനിൽ അദ്ധ്യക്ഷത വഹിച്ചു. ജെ. ശോഭന ദാസ് കെ.പി. ഹരിശ്ചന്ദ്രൻ എസ്.ആർ. സന്തോഷ് പീരു മുഹമ്മദ് ഇ.എ. സലാം തൂടങ്ങിയവർ സംസാരിച്ചു.