തിരുവനന്തപുരം: മദ്യശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവേകശൂന്യവും അബദ്ധജഡിലവും ജനനന്മയ്ക്കും സംസ്ഥാനതാൽപര്യത്തിനും വിരുദ്ധവുമാണെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽപറഞ്ഞു. ജനനന്മയല്ല, മറിച്ച് കുത്തക മദ്യകമ്പനികളുടെയും ബാറുടമകളുടെയും താൽപര്യസംരക്ഷണമാണ് സർക്കാരിന്റെ മുഖ്യ അജണ്ടയെന്ന് ഇതോടെ ആവർത്തിച്ച് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.