തിരുവനന്തപുരം:കൊവിഡ് പാക്കേജിന്റെ മറവിൽ കാർഷിക മേഖലയെ സ്വകാര്യ കുത്തകകൾക്ക് അടിയറവയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലയിൽ 52 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധ സമരം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.വട്ടിയൂർക്കാവ് ശ്രീകുമാർ, കാവല്ലൂർ കൃഷ്ണൻ നായർ, എം.സി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഏജീസ് ഓഫീസിന് മുന്നിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം കർഷകസംഘം ജനറൽ സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷക സമിതി ജില്ലാ ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം നേതാക്കളായ കെ.സി.വിക്രമൻ, വി.എസ്. പത്മകുമാർ, എസ്.മുരളി പ്രതാപ്, പി.ജയകുമാർ, പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ആർ.എം.എസിന് മുന്നിൽ നടന്ന സമരം കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ നേമം മണ്ഡലം സെക്രട്ടറി വി.എസ്. സുലോചനൻ,ചന്ദ്രചൂഡൻ, ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.