mayor

തിരുവനന്തപുരം: നഗരസഭയ്ക്ക് കീഴിലുള്ള പാങ്ങോട് ആധുനിക ഫിഷ് മാർക്കറ്റ് നവീകരണം പൂർത്തിയാക്കി മേയർ കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് മൂന്ന് കോടി 25 ലക്ഷം രൂപ ചെലവിലാണ് മാർക്കറ്റ് നവീകരണം പൂർത്തീകരിച്ചത്. ഒരുകോടി 85 ലക്ഷം രൂപ ഫിഷറീസ് വകുപ്പും ഒരുകോടി 40 ലക്ഷം രൂപ നഗരസഭയും വഹിച്ചു. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, എസ്. പുഷ്പലത, വഞ്ചിയൂർ പി. ബാബു,​ കൗൺസിലർ ബിന്ദു ശ്രീകുമാർ, സെക്രട്ടറി എൽ.എസ്. ദീപ, സി.ഇ.ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബാബു അമ്പാട്ട്, സൂപ്രണ്ടിംഗ് എൻജിനിയർ എ. മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു.