കണ്ണൂർ: കർശന നിയന്ത്രണങ്ങൾ തുടരുകയാണെങ്കിലും കർണാടകയിൽ നിന്നുള്ള മലയാളികൾ വനത്തിലൂടെ ഇപ്പോഴും നടന്നുവരുന്നു.വന്യജീവികളുടെ ഭീഷണി കാര്യമാക്കാതെ വനത്തിലൂടെ അതിർത്തികടന്നെത്തിയ നാലുപേരെ പൊലിസ് പിടികൂടി നിരീക്ഷണത്തിലാക്കി.കിലോമീറ്ററുകൾ നടന്നും പുഴനീന്തിക്കടന്നുമാണ് ഇവരെത്തിയത്. .പൊലിസിന്റെ കണ്ണുവെട്ടിച്ച് കടക്കാനായിരുന്നു പദ്ധതിയെങ്കിലും നടന്നില്ല. പേരാവൂർ സ്വദേശികളായ മൂന്നുപേരും ഇരിട്ടി സ്വദേശിയായ ഒരാളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പിടിയിലായവരെ അതിർത്തിയിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി.തുടർന്ന് ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
അന്യസംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവരാണ് വനത്തിലൂടെയും ഊടുവഴികളിലൂടെയും പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തുന്നത്.അധികൃതർ പണിപതിനെട്ടും നോക്കിയിട്ടും അനധികൃതരുമായി എത്തുന്നവരെ കാര്യമായി നിയന്ത്രിക്കാനാവുന്നില്ലെന്നാണ് റിപ്പോട്ട്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിരീക്ഷണം കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം.പിടികൂടുന്നവർക്കെതിരെ കർശന നടപടിയെടുക്കും.