ദുബായ്: ഗൾഫിൽ കൊവിഡ് രോഗികളുടെ എണ്ണം പിടിച്ചാൽ നിൽക്കാത്തവണ്ണം കുതിച്ചുയരുകയാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇതേ അവസ്ഥയാണ്. സ്വദേശികളും വിദേശികളും തികഞ്ഞ ആശങ്കയിലാണ്. നിയന്ത്രണങ്ങളും ചട്ടങ്ങളുമൊക്കെ ഏർപ്പെടുത്തിയിട്ടും ഒരു രക്ഷയുമില്ല. കൊവിഡ് രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു.
കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം 900 പിന്നിട്ടു. സൗദി അറേബ്യയിലാണ് രോഗബാധിതരിലേറെയും. 80,000ത്തോളമാണ് ഇവിടെ രോഗികളുടെ എണ്ണം. മരണം 425 ആയി. ഖത്തറിൽ അരലക്ഷത്തിനടുത്താണ് രോഗികൾ. മരണം 30.
സൗദി അറേബ്യ കഴിഞ്ഞാൽ ഗൾഫിൽ ഏറ്റവുമധികം കൊവിഡ് മരണം നടന്ന രാജ്യം യു.എ.ഇയാണ്. 255 പേരുടെ ജീവനാണ് പൊലിഞ്ഞത്. 175 പേർക്ക് ജീവൻ നഷ്ടമായി. 32,000ഓളമാണ് രോഗികൾ. കുവൈറ്റിൽ 23,000ലധികം രോഗികളുണ്ട്. ബഹ്റൈനിൽ പതിനായരത്തിനടുത്തായി രോഗികൾ, ഒമാനിൽ രോഗികളുടെ എണ്ണം.എണ്ണായിരരത്തിലധികമാണ്.