
മുംബയ്: മുംബയിലെ ഹോട്ടല്‍ ഫോര്‍ച്യൂണില്‍ തീപ്പിടിത്തം. ദക്ഷിണ മുംബയിലെ മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തിലാണ് ഇന്നലെ രാത്രി തിപീടിത്തമുണ്ടായത്. തീപ്പിടിത്തുമുണ്ടായ സമയത്ത് ഹോട്ടലില്‍ 25 ഡോക്ടര്‍മാര്‍ താമസിച്ചിരുന്നതായി അഗ്നിശമസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ 25 പേരെയും സുരക്ഷിതമായി പുറത്തിറക്കാന്‍ സാധിച്ചു.തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രഹന്‍ മുൻസിപ്പല്‍ കോര്‍പറേഷന്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്നുനിലകളിലാണ് തീപ്പിടിത്തമുണ്ടായത്. എട്ട് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു.