market

ന്യൂഡൽഹി: ഒരാൾ റോഡിൽ കുഴഞ്ഞു വീണ് കിടന്നാൽ സാധാരണനിലയിൽ പാേലും ആരും തിരിഞ്ഞുനോക്കില്ല. അയാളെ നോക്കി നേരെ നടന്നങ്ങ് പാേകും. എടുത്ത് ആശുപത്രിയിലാക്കാൻ മടിയുള്ളതുകൊണ്ടല്ല, അതിനുശേഷമുള്ള നടപടികളോർക്കുമ്പോൾ വെറുതേ വയ്യാവേലിക്ക് പോണതെന്തിനെന്ന തോന്നൽ. അപ്പോൾ കൊവിഡ് കാലത്ത് ഇങ്ങനെ സംഭവിച്ചാലോ. അരും ഏഴയലത്ത് പോലും വരില്ല. അങ്ങനെയൊരു സംഭവം സൗത്ത് ഡൽഹിയിലേ മാർക്കറ്റിൽ നടന്നു.

മാർക്കറ്റിൽ ബോധം കെട്ട് വീണയാളെ മൂന്ന് മണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂസഫ് സഹായ് മാർക്കറ്റിലാണ് സംഭവം. എയിംസിൽ അറ്റന്ററായ 65കാരനാണ് റോഡിൽ കിടന്ന് മരിക്കേണ്ടിവന്നത്.

ബുധനാഴ്ച രാവിലെ പത്തരയോടെ ബോധം നഷ്ടപ്പെട്ട് വീണ വയോധികനെ ഉച്ചക്ക് ഒന്നര വരെ സഹായിക്കാൻ ആരും തയാറായില്ല. ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷപ്പെടുമായിരുന്നു. കൊവിഡിന്റെ മറ്റൊരു ദുരന്തമുഖമായി ഇത് മാറുകയാണ്.