sasi

പാലക്കാട്:പാർട്ടിയെ വിശ്വസിച്ചാൽ അവരെ സംരക്ഷിക്കുമെന്നും ചതിച്ചാൽ ദ്രോഹിയ്ക്കുന്നതാണ് പാർട്ടി നയമെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായ പി.കെ ശശി. കരിമ്പുഴ പഞ്ചായത്തിൽ അടുത്തിടെ മുസ്‌ലീം ലീഗിൽ നിന്ന് രാജിവച്ച് സി.പി.എമ്മിലെത്തിയവരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ പ്രത്യേകത പറഞ്ഞു കൊണ്ടാണ് പി.കെ.ശശി സംസാരിച്ചു തുടങ്ങിയത്.ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതുപതോളംപേരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ഇത്രയും പേരുമായി യോഗം നടത്തിയത് വിവാദമായിട്ടുണ്ട്. പഞ്ചായത്തിലെ പതിനാറാം വാർഡ് അംഗവും മുസ്ലിംലീഗ് പ്രവർത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തിൽ അൻപതു പേർ രാജിവച്ച് പാർട്ടിയിൽ ചേർന്നത്.