covid

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,566 പേർക്ക് കൊവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേരാണ് കൊവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 ആയി ഉയര്‍ന്നു. ഇത് തുടർച്ചയായ ഏഴാമത്തെ ദിവസമാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണം ആറായിരത്തിന് മുകളില്‍ എത്തുന്നത്.

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,531 ആയി. അതേസമയം 67,691 പേര്‍ രോഗമുക്തരായത് ആശ്വാസം നല്‍കുന്നുണ്ട്.രാജ്യത്തെ കൊവിഡ് കേസുകളില്‍ അധികവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. 1,897 പേരാണ് ഇവിടെ മരിച്ചത്.രാജ്യത്ത് രോഗമുക്തി നേടുന്നതിന്റെ നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്. രോഗം ബാധിക്കുന്നതില്‍ 42.45 ശതമാനം ആളുകളും രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.