dam

എറണാകുളം: സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിനെ തുടര്‍ന്നാണ് നടപടി.‌ പല അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ് എന്ന് കത്തില്‍ പറയുന്നു. പ്രളയസാദ്ധ്യത കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് ആവശ്യം. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.