കണ്ണൂർ: ക്വാറന്റൈൻ കേന്ദ്രമായ ഹോട്ടലുകളിലെ ബാറിൽ മദ്യം വാങ്ങാൻ ആളുകളെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. രാവിലെ ഒൻപത് മണി മുതൽ ഇവിടെ ടോക്കൺ ലഭിച്ച ആളുകൾ മദ്യം വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാൽ ബാറുകൾ തുറക്കാനും മദ്യം വിൽക്കാനും കളക്ടർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അതിനാൽ മദ്യം വിൽക്കാനാവില്ലെന്നുമാണ് ഹോട്ടലുടമകൾ പറയുന്നത്.സമൂഹ വ്യാപന സാദ്ധ്യതയുള്ളതിനാൽ കണ്ണൂരിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിക്കുന്നത്.
അതേസമയം 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിച്ചു.
ടോക്കണിനൊപ്പം കിട്ടുന്ന ക്യൂർ കോഡ് സ്കാൻ ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടത് പലയിടത്തും ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും നിലവിൽ എല്ലായിടത്തും മദ്യവിൽപന സുഗമമായി നടക്കുന്നുണ്ട്.