pravasi

കരിപ്പൂർ: പ്രവാസികൾ ക്വാറന്റൈന് പണം നൽകണമെന്ന സർക്കാർ തീരുമാനം നടപ്പാക്കി തുടങ്ങി. കരിപ്പൂരിലെത്തിയ പ്രാവാസികളോടാണ് ജില്ലാ ഭരണകൂടം ക്വാറന്റൈന് പണം ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകില്ലെന്ന നിലപാടിലാണ് പ്രവാസികൾ. പ്രവാസകളിൽ പാവപ്പെട്ടവർക്ക് ക്വാറന്റൈന് പണം നൽകുന്നതിൽ ഇളവ് നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നിരീക്ഷണ നയത്തിലെ മാറ്റം വൻ വിവാദമായിരുന്നു. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പാവപ്പെട്ടവർക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ നയംമാറ്റത്തിനെതിരെ പ്രവാസിസംഘടനകളും പ്രതിപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു.