pic

തിരുവനന്തപുരം: കാലവർഷം ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെത്താൻ സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ ജൂൺ എട്ടിന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ ശനി-ഞായർ ദിവസങ്ങളിലായി അറബിക്കടലിൽ ഒമാൻ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാൻ സാധ്യതയുള്ള ഇരട്ടന്യൂനമ‍ർദ്ദങ്ങൾ കേരളത്തിലേക്ക് നേരത്തെ മൺസൂൺ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം.

ഉംപുൺ ചുഴലിക്കാറ്റിനെ തുട‍ർന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം രണ്ട് ന്യൂനമർദ്ദങ്ങൾ അറബിക്കടലിൽ രൂപപ്പെടുമെന്ന പ്രവചനം വരുന്നത്.