police

ഇടുക്കി: പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ സിയാദിനെ സസ്പെന്‍ഡ് ചെയ്തു. തൊടുപുഴ സ്റ്റേഷനിലാണ് സംഭവം. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിംഗിന് പോകുന്നതിനിടെയാണ് സംഭവം.

തൊട്ടടുത്ത ദിവസം എസ്.ഐ. മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി എ.ആര്‍.ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്മെന്റിലാണ് സിയാദ് പൊലീസ് ഡ്രൈവറായി തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിയത്.