ആറ്റിങ്ങൽ:സാങ്കേതിക തകരാറു കാരണം ആറ്റിങ്ങൽ മദ്യ വിൽപ്പന മുക്കാൽമണിക്കൂറോളം തടസപ്പെട്ടു.ആറ്റിങ്ങൽ കൺസ്യൂമർ ഫെഡ് വിദേശമദ്യവില്പനശാലയിലും ബാറുകളിലും ക്യു.ആർ കോഡ് രാവിലെ ലഭിക്കാത്തതാണ് പ്രശ്നമായത്.ബെവ് ക്യു ആപ്പ് വഴി ബുക്ക് ചെയ്തവർ രാവിലെ തന്നെ മദ്യ വില്പന ശാലയിൽ എത്തിയിരുന്നു.മുക്കാൽ മണിക്കൂർ വൈകി ക്യൂ ആർ കോഡ് ലഭിച്ചെങ്കിലും തിരക്ക് കുറയാൻ രണ്ടു മണിക്കൂർ സമയമെടുത്തു.