pic

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛനെ മകൻ വെടിവച്ചു. എയർഗൺ ഉപയോഗിച്ചാണ് മകൻ അച്ഛന് നേരം വെടിയുതിർത്തത്. കൈയിലാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലാണ് സംഭവം. മകൻ ദിലീപ് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.