ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വേദന കേന്ദ്ര സര്‍ക്കാര്‍ ഒഴികെ രാജ്യം മുഴുവന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധികള്‍ നേരിടാനായി അടുത്ത ആറു മാസത്തേക്ക് ഓരോ ദരിദ്ര കുടുംബത്തിനും 7500 രൂപ വീതം വിതരണം ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇവര്‍ക്ക് ഉടന്‍ പതിനായിരം രൂപ നല്‍കണമെന്നും അവര്‍ പറഞ്ഞു.
ആയിരക്കണക്കിന് വരുന്ന വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നടത്തുന്ന സ്പീക്കപ്പ് കാമ്പയിനിലായിരുന്നു സോണിയയുടെ വിമർശനം. ദരിദ്രര്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാർ, മദ്ധ്യവര്‍ഗക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങൾ കേന്ദ്ര സര്‍ക്കാരിന്മുന്നിൽ വയ്ക്കാനായി ആരംഭിച്ച കാമ്പയിനാണ് സ്പീക്കപ്പ്.