പാലോട്:കേന്ദ്രസർക്കാരിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കും തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവത്കരണത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ആർ.എസ്.പി നന്ദിയോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ജില്ലാ എക്സി.കമ്മിറ്റി അംഗം നന്ദിയോട് ജെ.ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം അഡ്വ.യു.എസ് ബോബി, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്.ബാലു,ലോക്കൽ കമ്മിറ്റിയംഗം ബി.മോഹനൻ,ആർ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.ബി.എസ് സുബാഷ്,ടൗൺ ബ്രാഞ്ച് സെക്രട്ടറി ഐ.സൈജു,അനീഷ് തുടങ്ങിയവർ പങ്കെടുത്തു.