കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിംഗ് സ്മാർട്ട് ഗേറ്റ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റും കണ്ണൂർ എം.പിയുമായ കെ. സുധാകരൻ മുൻകൈയ്യെടുത്താണ് തെർമൽ സ്ക്രീനിംഗ് സ്മാർട്ട് ഗേറ്റ് സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുന്നത്. തെർമൽ സ്ക്രീനിംഗ് സ്മാർട്ട് ഗേറ്റിന്‍റെ ഉദ്ഘാടനം കെ. സുധാകരൻ എം.പി നിര്‍വ്വഹിച്ചു.
കണ്ണൂർ എം.പി.ഓഫീസും പി.ഐ ഇന്ത്യ നാഷണൽ കോഡിനേറ്ററും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ കൺവീനറുമായ അനിൽ ആന്‍റണിയുമായുള്ള കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്യൂരി കോർപ്പെന്ന കമ്പനിയെ ബന്ധപ്പെട്ട് ഉപകരണത്തിന്‍റെ ലഭ്യതയെ കുറിച്ച് അന്വേഷിക്കുകയും കണ്ണൂരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തത്.