കൊച്ചി: ഉൽപ്പങ്ങളെ കുറിച്ച് ഉപഭോക്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത പൈ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചു. എൻപിസിഐ ഉൽപ്പങ്ങളായ ഫാസ്റ്റാഗ്, റുപേ, യുപിഐ, എഇപിഎസ് എവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പുതിയ സംരംഭം.
എൻപിസിഐ ഉൽപ്പങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുതിന് ഉപയോക്താക്കളെ സഹായിക്കാൻ എഐ വിർച്വൽ അസിസ്റ്റന്റോടു കൂടിയുള്ള സംവിധാനം പ്രവർത്തിപ്പിക്കും. എൻപിസിഐ, റുപേ, യുപിഐ ചലേഗ ഇവയുടെ വെബ്‌സൈറ്റുകളിൽ ഇംഗ്ലീഷിലും ഹിന്ദിയിലും ടെക്‌സ്റ്റ് മെസേജായോ ശബ്ദ സന്ദേശം വഴിയോ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാം. ഗ്ലോബൽ റുപേ കാർഡ് ഉള്ളവർക്കും പൈ സംവിധാനം ഉപയോഗിക്കാം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ കൊറോവർ പ്രൈവറ്റ് ലിമിറ്റഡാണ് പൈ ചാറ്റ് ബോട്ട് വികസിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഉപയോക്താക്കൾക്കായി എഐ അധിഷ്ഠിത പൈ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നു എൻപിസിഐ ചീഫ് ഓഫ് മാർക്കറ്റിംഗ് കുനാൽ കലവതിയ പറഞ്ഞു. തങ്ങളുടെ ഉൽപ്പങ്ങളെക്കുറിച്ച് അറിയാൻ ഉപയോക്താക്കളെ സഹായിക്കുക വഴി ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പാനാവുമെന്ന് വിശ്വസിക്കുതായും അദ്ദേഹം പറഞ്ഞു.