ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടത്ര ആരോഗ്യ സുരക്ഷിതത്വമില്ലെന്ന് പരാതി.രണ്ട് ദിവസമായി ജീവനക്കാർക്ക് കൈ ഉറനൽകുന്നില്ല ചൊവ്വാഴ്ച കൂടി നൽകാനുള്ള സാനിറ്റൈസർ മാത്രമെ ഇവിടെ അവശേഷിക്കുന്നുള്ളു.ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ബസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനവും ഇവിടില്ല.ബസ് കഴുകുന്നതിനുള്ള ലായനി ഇവിടെ ഇല്ലാത്തതിനാൽ അസോസിയേഷന്റെ യൂണിറ്റ് സെക്രട്ടറി വാങ്ങി നൽകി.വെള്ളനാട് എ.ടി.ഒയുമായി ബന്ധപ്പെട്ടപ്പോൾ ഫണ്ട് ഇല്ലെന്നാണ് പറയുന്നത്.ആര്യനാട് ഡിപ്പോയ്ക്ക് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ പഞ്ചായത്ത് താത്പര്യം കാണിക്കുന്നില്ലെന്ന് അസോസിയേഷൻ സെക്രട്ടറി ആർ.ദയാനന്ദൻ പറഞ്ഞു.പ്രിതിസന്ധി അടിയന്തരമായി പരിഹിക്കണമെന്ന് അധികൃതർ പഞ്ചായത്തിനും എം.എൽ.എയ്ക്കും കത്ത് നൽകി.