ആര്യനാട്: കുളപ്പട - മന്നൂർകോണം റോഡ് നിർമ്മാണം ഉടൻ പുനഃരാരംഭിക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. ലോക്ക് ഡൗൺ കാരണം നിർമാണസാമഗ്രികൾ കിട്ടാത്തതും തുടർച്ചയായി പെയ്ത മഴയുമാണ് നിർമാണം വൈകാൻ കാരണമായത്. വീതി കൂട്ടിയും ഓടകൾ നിർമിച്ചും ആധുനിക നിലവാരത്തിലാണ് റോഡ് നിർമിക്കുന്നത്. മഴ മാറിയാൽ ഉടൻ ടാറിംഗ് ആരംഭിക്കണമെന്ന് പൊതുമരാമത്തു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. ഓടയുടെയും സംരക്ഷണ ഭിത്തിയുടെയും നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.