കടയ്ക്കാവൂർ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പെൻഷനോ ക്ഷേമനിധി ആനുകൂല്യങ്ങളോ ലഭിക്കാത്തവർക്ക് സർക്കാരിന്റെ പ്രത്യേക സഹായ പദ്ധതി പ്രകാരം 1000 രൂപ വിതരണമാരംഭിച്ചു. 2263 പേർക്കാണ് അഞ്ചുതെങ്ങ് പഞ്ചായത്തിൽ സഹായം ലഭിക്കുന്നത്. സർക്കാർ നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരം അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കുവഴി തുക വീടുകളിലെത്തിക്കും. വിതരണോദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പയസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബോർഡ് മെമ്പർമാരായ ശരത്ചന്ദ്രൻ, മനോഹരൻ, ശ്രീബുദ്ധൻ, ലിജാ ബോസ്, ആർ. ജറാൾഡ്, ജയൻ (ഫ്രാൻസീസ്) തുടങ്ങിയവർ പങ്കെടുത്തു.