ചൈന: ലോകം കൊവിഡ് ഭീതിയിൽ നിൽക്കുമ്പോൾ ചൈന എന്തിനും തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ എവറസ്റ്റിനെ കയറിപ്പിടിക്കാൻ പോകുന്നു. എവറസ്റ്റിന്റെ ഉയരക്കണക്ക് ശരിയല്ലെന്നാണ് ചൈനയുടെ കണ്ടെത്തൽ. അതിനായി ശരിയായ ഉയരം അളക്കാൻ ഒരുങ്ങുകയാണ്. മുമ്പ് രണ്ട് തവണ അളന്ന് ഉയരം തിട്ടപ്പെടുത്തിയ ചൈനയാണ് വീണ്ടും അളക്കുന്നത്.
ചൈനയുടെ കണക്കിൽ എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനേക്കാൾ നാല് മീറ്റർ കുറവാണെന്നാണ്. ഇത് സ്ഥിരീകരിക്കാൻ ചൈനയുടെ സർവേസംഘം എവറസ്റ്റ് അളക്കുകയാണ്. ടിബറ്റ് വഴിയാണ് സംഘം എവറസ്റ്റിലെത്തിയത്. കണക്ക് പ്രകാരം 8,844.43 മീറ്റർ തന്നെയാണോ എവറസ്റ്റിന്റെ ഉയരമെന്നാണ് സംഘം വിലയിരുത്തുന്നത്.
പ്രകൃതിയെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് വർദ്ധിപ്പിക്കുവാനും ശാസ്ത്ര പുരോഗതിക്കുമാണ് ഇങ്ങനെയൊരു ദൗത്യമെന്നാണ് ചൈനീസ് ഭരണം കൂടം വ്യക്തമാക്കുന്നത്. ചൈന ഇതിന് മുൻപ് രണ്ട് തവണ അളന്നിട്ടുണ്ട്. 1975ൽ അളന്നപ്പോൾ 8,848.13 മീറ്റർ ഉയരമാണ് ചൈന കണ്ടെത്തിയത്. കൊടുമുടിക്ക് 8,844.43 മീറ്റർ ഉയരമുണ്ടെന്നാണ് 2005ലെ സർവേയിൽ കണ്ടെത്തിയിരുന്നു. 1961ൽ എവറസ്റ്റ് കൊടുമുടിയിലൂടെ അതിർത്തി രേഖപ്പെടുത്തിയാണ് ചൈനയും നേപ്പാളും തങ്ങളുടെ അതിർത്തി തർക്കം തീർത്തത്