baby

കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണം ഓരോ അമ്മമാരും വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുന്ന ഒന്നാണ്. ഭക്ഷണം തന്നെയാണ് കുഞ്ഞിന്റെ കാര്യത്തിൽ അമ്മമാർ നേരിടുന്ന പ്രധാന പ്രശ്നം. എന്തൊക്കെ കൊടുക്കാം, എന്തൊക്കെ കൊടുക്കാൻ പാടില്ല, എന്താണ് കുഞ്ഞിന് കൂടുതൽ ഇഷ്ടം എന്ത് ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്നുള്ളതെല്ലാം അമ്മമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

കാരണം കുഞ്ഞ് പലപ്പോഴും ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കും. എന്നാൽ എന്താണ് ഇതിന് പരിഹാരമായി ചെയ്യേണ്ടത് എന്നുള്ളത് പല അമ്മമാ‌ർക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധിക്കുന്ന അമ്മമാർ കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ നിങ്ങളുടെ എല്ലാ ആധിക്കും പരിഹാരം കാണുന്നതിന് സാധിക്കും. ടിൻ ഭക്ഷണത്തേക്കാൾ കുഞ്ഞിന് നമുക്ക് നല്ല ഏത്തക്കായ പൊടി നൽകാവുന്നതാണ്.

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ മുതിർന്നവർക്കും കുഞ്ഞിനും ധാരാളം ആരോഗ്യം നൽകുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിന് തൂക്കം കൂട്ടാനും പുഷ്ടിക്കും വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ ഇത് എങ്ങനെ കുഞ്ഞിന് നൽകണം എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രത്യേക രീതിയിൽ ഏത്തക്കായ പൊടി ആക്കിയും ഏത്തക്കായ കുറുക്ക് തയ്യാറാക്കിയും ഇത് കുഞ്ഞിന് നല്‍കാവുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാം എന്നും എങ്ങനെ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ കുഞ്ഞിന് ലഭിക്കും എന്നുള്ളതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത്

നേന്ത്രക്കായ ഉണക്കിപ്പൊടിച്ചത് ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. പച്ച നേന്ത്രക്കായ ഉണക്കിപ്പൊടിച്ച് പാകമാക്കി വേണം ഉപയോഗിക്കേണ്ടത്. ഉണക്കി ഉപയോഗിക്കുമ്പോൾ ഇത് നല്ലതുപോലെ അരിപ്പയിലിട്ട് അരിച്ച് വേണം എടുക്കാൻ. ഇതിനോടൊപ്പം പാൽ അൽപ്പം ശർക്കര, അൽപ്പം നെയ്യ് എന്നിവ ചേർത്ത് വേണം തയ്യാറാക്കാൻ. ഏത്തക്കപ്പൊടി എടുത്ത് അതിൽ അൽപ്പം പാൽ ഒഴിച്ച് ശർക്കര ഉരുക്കി ചേർക്കുക. ഇത് ഇളം തീയിൽ വെച്ച് കുറുക്കിയെടുക്കുക. ഇതിനൊടൊപ്പം അൽപം നെയ്യും കൂടി ചേർക്കാവുന്നതാണ്. ദിവസവും ഇത് കുറുക്കാക്കി കുഞ്ഞിന് നൽകാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. കുഞ്ഞിന് ആരോഗ്യം നൽകുന്നതോടൊപ്പം തന്നെ രക്തത്തിലെ ഹിമോഗ്ലോബിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഏത്തക്കപ്പൊടിയിൽ ചേർക്കുന്ന ഒരോ ഘടകങ്ങൾക്കും പ്രത്യേകം ഗുണങ്ങളുണ്ട്.

പാൽ

പാൽ ഉപയോഗിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങൾ നൽകുന്നുണ്ട് എന്നുള്ളത് നമുക്കെല്ലാം അറിയാം. മുതിർന്നവരേക്കാൾ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് പാൽ. കാൽസ്യം, പ്രോട്ടീൻ എന്നിവയെല്ലാം പാലിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് നൽകുന്നതിലൂടെ കുഞ്ഞിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ശർക്കര

ഏത്തക്കായ കുറുക്ക് തയ്യാറാക്കുമ്പോൾ മധുരത്തിന് വേണ്ടി നമുക്ക് ശർക്കര ഉപയോഗിക്കാവുന്നതാണ്. ഒരു കാരണവശാലും പഞ്ചസാര ഉപയോഗിക്കരുത്. ഇത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ശർക്കര കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. ഇത് നല്ല ദഹനത്തിനും നല്ല ശോധനക്കും സഹായിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, അയൺ ധാരാളം അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് മറ്റൊരു ഗുണം.

നെയ്യ്

നെയ്യ് കുറുക്കിൽ ചേർക്കുന്നത് എന്തുകൊണ്ടും ആരോഗ്യം നൽകുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുഞ്ഞിന്റെ ശോധന എളുപ്പത്തിലാക്കും. നേന്ത്രക്കായ കുറുക്കുമ്പോൾ ഇത് വയറിന് പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിൽ നെയ്യ് ചേർക്കുമ്പോൾ അത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ദഹനം എളുപ്പമാക്കുന്നതിനും ശരീര പുഷ്ടിക്കും സഹായിക്കുന്നു. ദിവസവും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആറ് മാസത്തിന് ശേഷം ആറ് മാസത്തിന് ശേഷം പ്രായമുള്ള കുഞ്ഞിന് ഇത് നല്‍കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ശരീര പുഷ്ടിക്കും വയറിന്റെ ആരോഗ്യത്തിനും വളർച്ചക്കും എല്ലാം സഹായിക്കുന്നുണ്ട്. ദിവസവും ഒന്നോ രണ്ടോ നേരം ഇത് കുഞ്ഞിന് നൽകാവുന്നതാണ്. ഇത് വിളർച്ചയെ ഇല്ലാതാക്കുന്നതിനും തൂക്കം വർദ്ധിക്കുന്നതിനും ശരീര പുഷ്ടിക്കും സഹായിക്കുന്നു.