ap

റിയാദ് : സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പിയാണ് (48) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. അഞ്ച് ദിവസത്തോളമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.. പത്ത് വർഷമായി ജുബൈലിൽ മിനിവാൻ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചമലയാളികളുടെ എണ്ണം 29 ആയി.