തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വികാസ് ഭവൻ കോമ്പൗണ്ടിൽ നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. കൊവിഡ് 19 റിപ്പോർട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പൊതുചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ലളിതമായാണ് സംഘടിപ്പിച്ചത്. മന്ത്രിമാരായ ജി. സുധാകരൻ, എ. സി. മൊയ്തീൻ, വി. എസ്. ശിവകുമാർ എം. എൽ. എ, മേയർ കെ. ശ്രീകുമാർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ, നിയമസഭാ സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണൻ നായർ, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി എ. സന്തോഷ് എന്നിവർ പങ്കെടുത്തു. 8.14 കോടി രൂപ ചെലവഴിച്ച് 1997 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ആധുനിക രീതിയിലാണ് കെട്ടിടം.